മർകസ് യുനാനി ഹോസ്പിറ്റൽ പത്താം വാർഷികം ഒക്ടോബർ 10ന്

0
1002
SHARE THE NEWS

കോഴിക്കോട്: വൈദ്യസേവന രംഗത്ത് ശോഭനമായ പത്താണ്ടു പൂർത്തിയാക്കുന്ന മർകസ് യുനാനി ഹോസ്പിറ്റലിന്റെ നവീകരിച്ച കെട്ടിടോദ്‌ഘാടനം ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഓൺലൈനിൽ നടക്കുന്ന ചടങ്ങു മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. പത്താം വാർഷികത്തിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു വരികയാണ്. സുന്നത്ത് കർമ്മ യൂണിറ്റ് വ്യാഴാഴ്ച തുടക്കം കുറിക്കും. സ്പെഷ്യാലിറ്റി ക്ലിനിക്ക് ഉദ്‌ഘാടനം, യൂനാനി ഡോക്ടേഴ്സ് സമ്മിറ്റ്, ഔഷധ ത്തോട്ട ഉദ്‌ഘാടനം, സോവനീർ പ്രകാശനം, യുനാനി മെഡിക്കൽ വെബിനാർ എന്നീ പരിപാടികളും നടക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്‌ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിക്കും. മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഡോ. മുഹമ്മദ് ശരീഫ് യു.കെ, ഡോ. ഷാഹുൽ ഹമീദ് എന്നിവർ പ്രഭാഷണം നടത്തും.

വിവരങ്ങൾക്ക്: +91 80890 00055


SHARE THE NEWS