മർകസ് സൗദി ചാപ്റ്റർ കൺവെൻഷൻ “മർകസ് വിസ്‌ത” സമാപിച്ചു

മർകസ് സൗദി ചാപ്റ്റർ കൺവെൻഷൻ "മർകസ് വിസ്‌ത" സമാപിച്ചു

0
479
SHARE THE NEWS

റിയാദ്: സാമൂഹ്യ ഉന്നമനത്തിന്റെ ശരിയായ വളർച്ചക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യമാണെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് വിഭാവനം ചെയ്യുന്നത് ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസം, സഹവർത്തിത്വം, മതസൗഹാർദം എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മർകസ് സൗദി ചാപ്റ്റർ വിർച്വൽ കൺവെൻഷൻ (മർകസ് വിസ്‌ത) യിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൺവെൻഷനിൽ പുതിയ കമ്മറ്റിയേയും അദ്ദേഹം പ്രഖ്യാപിച്ചു.

മർകസ് സൗദി ചാപ്റ്റർ പ്രസിഡന്റായി അലിക്കുഞ്ഞി മുസ്‌ല്യാർ, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ വാഴക്കാട്, ഫൈനാൻസ് സെക്രട്ടറി ബാവ ഹാജി കൂമണ്ണ എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്ടുമാർ സയ്യിദ് ഹബീബുൽബുഖാരി ജിദ്ദ, മഹമൂദ് സഖാഫി ഖമീസ്, അബ്ദുറഷീദ് സഖാഫി സകാക, ഇബ്രാഹീം സഖാഫി ഹായിൽ, യേനി ഹാജി ബുറൈദ, അബ്ദുന്നാസിർ അൻവരി ജിദ്ദ.

ജോയിന്റ് സെക്രട്ടറിമാർ അശ്‌റഫ് കൊടിയത്തൂർ ജിദ്ദ, അഹമദ് നിസാമി ദമ്മാം, സൈദു ഹാജി അൽഹസ, അനീസ് ചെമ്മാട് ബൽജുർഷി, മുജീബ് റഹ്‌മാൻ ഏ.ആർ നഗർ ജിദ്ദ, തൽഹത്ത് തായിഫ്. ഇവർക്ക് പുറമെ 24 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.

സപ്പോർട്ട് സർവീസ്, എക്സിലെൻസി, പബ്ലിക് റിലേഷൻ, മീഡിയ ആൻറ് ഐടി, നോളജ്, ഇന്റർ സ്റ്റേറ്റ് റിലേഷൻഷിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഭാരവാഹികൾ കൈകാര്യം ചെയ്യുക.

സയ്യിദ് ഹബീബ് കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, എകെ കട്ടിപ്പാറ, അലികുഞ്ഞു മൗലവി, ഉസ്മാൻ സഖാഫി തിരുവത്ര, മർസൂഖ് സഅദി, അബ്ദുറഹ്മാൻ മളാഹിരി, സാദിഖ് ചാലിയാർ, പ്രഫസർ ശാഹുൽ ഹമീദ്, സാലി ബല്ലേരി സിദ്ദീഖ് ഇർഫാനി അബ്ദുൽ ഗഫൂർ വാഴക്കാട് മുജീബ് എറണാകുളം തുടങ്ങിയവർ പ്രസംഗിച്ചു.


SHARE THE NEWS