കൂടത്തായി പൂവ്വോട്ടില്‍ മര്‍കസ് നിര്‍മിച്ച കിണര്‍ ഉദ്ഘാടനം ചെയ്തു

0
337
SHARE THE NEWS

കോഴിക്കോട്: മര്‍കസ് ആര്‍.സി.എഫ്.ഐ ശുദ്ധജല പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൂടത്തായ് യൂണിറ്റ് കമ്മിറ്റി പുവ്വോട്ടില്‍ നിര്‍മിച്ച് നല്‍കുന്ന കുഴല്‍ കിണറിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ K.P കുഞ്ഞമ്മദ് നിര്‍വഹിച്ചു. പുറായില്‍ ബദ്രിയ്യ മസ്ജിദ് മുദരിസ് അഡ്വ: അബ്ദുറഷീദ് സഖാഫി പ്രാര്‍ത്ഥന നിര്‍വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ട് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍
പുറായില്‍ ബദ്രിയ്യ മദ്‌റസ സദര്‍ മുഅല്ലിം ശുഹൈബ് സഅദി, കൂടത്തായ് വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ് ആശംസ അറിയിച്ചു. കൂടത്തായ് പുറായില്‍ SYS, SSF നേതാക്കള്‍ റംഷിദ് MK, ലബീബ് PP, എന്നിവര്‍ സംബന്ധിച്ചു. കേരള മുസ്ലിം ജമാഅത്ത് കൂടത്തായി യൂണിറ്റ് സെക്രട്ടറി സമദ് പൂവോട് സ്വാഗതവും എസ്.വൈ.എസ് കൂടത്തായി യൂണിറ്റ് സെക്രട്ടറി ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


SHARE THE NEWS