മര്‍കസ്‌ സഹ്‌റത്തുല്‍ ഖുര്‍ആന്‍ ഫാമിലി മീറ്റ്‌ സംഘടിപ്പിച്ചു

0
412
SHARE THE NEWS

കോഴിക്കോട്‌: മര്‍കസ്‌ സഹ്‌റത്തുല്‍ ഖുര്‍ആനിന്‌ കീഴിലെ 40 പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപികമാരും കുടുംബവും സംബന്ധിച്ച സഹ്‌റത്തുല്‍ ഖുര്‍ആന്‍ ഫാമിലി മീറ്റ്‌ മര്‍കസ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. ചടങ്ങ്‌ മര്‍കസ്‌ ജനറല്‍ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മര്‍കസ്‌ വൈസ്‌ ചാന്‍സിലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, സഹ്‌റ അക്കാദമിക്‌ ഡയറക്ടര്‍ അബ്ദു മാസ്‌റ്റര്‍ ക്ലാസിന്‌ നേതൃത്വം നല്‍കി. ഡോ. അബൂബക്കര്‍ നിസാമി, നൂറുദ്ധീന്‍ സഖാഫി, ഉസ്‌മാന്‍ സഖാഫി, ഉനൈസ്‌ കല്‍പകഞ്ചേരി, മന്‍സൂര്‍ അലി എന്നിവര്‍ സംസാരിച്ചു.


SHARE THE NEWS