മസ്‌ജിദ്‌ അലയന്‍സ്‌ കോണ്‍ഫറന്‍സ്‌ 23ന്‌ മര്‍കസില്‍

0
464

കുന്നമംഗലം: കോഴിക്കോട്‌ ജില്ലയില്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയില്‍ റജിസ്റ്റര്‍ ചെയ്‌തതും റജിസ്റ്റര്‍ ഉദ്ദേശിക്കുന്നതുമായ പള്ളികളുടെ ഭാരവാഹികളുടെയും ഖത്തീബ്‌/ ഇമാമുമാരുടെയും കോണ്‍ഫറന്‍സ്‌ 23ന്‌ തിങ്കളാഴ്‌ച 3 മണിക്ക്‌ കാരന്തൂര്‍ മര്‍കസ്‌ റൈഹാന്‍വാലി ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌്‌ലിയാര്‍, കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍, സി. മുഹമ്മദ്‌ ഫൈസി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്‌, അഡ്വ. മുഹമ്മദ്‌ ശുഐബ്‌, ഇ. യഅ്‌കൂബ്‌ ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, റഹ്മത്തുള്ള സഖാഫി, സി.പി ഉബൈദ്‌ സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 9072500426