പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകണം; സമസ്ത

0
1857
SHARE THE NEWS

കോഴിക്കോട്: പള്ളികൾ നിയന്ത്രണങ്ങളോടെ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഇന്ന് അർധരാത്രി ലോക്ഡൗണിൽ ഇളവ് വരുത്തുന്ന അവസ്ഥയിൽ ആരാധനാലയ പ്രവേശനത്തിനും ഉപാധികളോടെ സമ്മതം നൽകണം. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചുകൊണ്ട് മാത്രമേ ആരാധനകൾക്കായി വിശ്വാസികൾ പള്ളികളിൽ സംഗമിക്കുകയുള്ളൂ. വെള്ളിയാഴ്ച ജുമുഅക്ക് നാല്പത് ആളുകൾക്ക് എങ്കിലും പങ്കെടുക്കാൻ അനുമതി നൽകണമെന്നും നേതാക്കൾ പറഞ്ഞു.


SHARE THE NEWS