ഏകദിന കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു

0
583

താമരശ്ശേരി: വിഷരഹിത പച്ചക്കറികളും കാര്‍ഷിക രീതികളും എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മര്‍കസ്‌ അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ കീഴില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.
കോടഞ്ചേരി മര്‍കസ്‌ യുനാനി മെഡിക്കല്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പനങ്ങാട്‌ കൃഷി ഓഫീസര്‍ നൗഷാദ്‌ കെ.വി ക്ലാസെടുത്തു. മര്‍കസ്‌ യുനാനി മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ഹാറൂണ്‍ അബ്ദുറഷീദ്‌ മന്‍സൂരി, മര്‍കസ്‌ പബ്ലിക്‌ സ്‌കൂള്‍ മാനേജര്‍ അബ്ദുറഷീദ്‌ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. മര്‍കസ്‌ ഫാം ഓഫീസര്‍ മുഹമ്മദ്‌ ബുസ്‌താനി സ്വാഗതവും ബദറുദ്ധീന്‍ ഹാജി നന്ദിയും പറഞ്ഞു.