ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരം: മന്ത്രി അഹ്മദ് ദേവർകോവിൽ

0
247
നിർധനരായ വിദ്യാർഥികൾക്ക് കാരന്തൂർ മർകസ് ബോയ്സ് സ്കൂൾ അധ്യാപകർ നൽകുന്ന ഗാഡ്ജറ്റുകളുടെ വിതരണം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
SHARE THE NEWS

കുന്നമം​ഗലം: കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്യുന്നത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു.


SHARE THE NEWS