പി.കെ മുഹമ്മദ് ഫാസിലിന് യാത്രയയപ്പ് നൽകി

0
564
SHARE THE NEWS

കാരന്തൂർ: ബഹറൈൻ പ്രതിരോധ വകുപ്പിൽ ജോലി നേടി ബഹറൈനിലേക്ക് പുറപ്പെടുന്ന മർക്കസ് കൊളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈകോളജി പഠന വകുപ്പിലെ അധ്യാപകൻ പി.കെ മുഹമ്മദ് ഫാസിലിന് മാനേജ്മെൻ്റും സഹ പ്രവർത്തകരും യാത്രയയപ്പ് നൽകി. മർകസ് കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ പ്രൊഫ .എ കെ അബ്ദുൽ ഹമീദ് അദ്ധ്യക്ഷനായി.അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമീർ സഖാഫി മപ്രം, വൈസ് പ്രിൻസിപ്പൾ എ.കെ ഖാദർ, അസിസ്റ്റൻ്റ് പ്രിൻസിപ്പൾ ഒ മുഹമ്മദ് ഫസൽ, കൊമേഴ്സ് വിഭാഗം തലവൻ ഡോ.പി എം രാഘവൻ, പ്രൊഫ. മഹ്മൂദ് പാമ്പള്ളി, സ്വാദിഖ്‌ മൻസൂർ തുടങ്ങിയവർ സംസാരിച്ചു. പി.കെ മുഹമ്മദ് ഫാസിൽ മറുപടി പ്രസംഗം നടത്തി.


SHARE THE NEWS