സാമൂഹ്യ നന്മയിലധിഷ്ഠിതമായ വ്യാപാരങ്ങൾ പ്രോത്സാഹിക്കപ്പെടണം: മർകസ് വ്യാപാരി സം​ഗമം

0
113
SHARE THE NEWS

കോഴിക്കോട് : മർകസിന് കീഴിൽ വ്യാപാരി വ്യവസായികളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന സംഘടനയായ മെർച്ചന്റ് ചെബർ ഇന്റർനാഷണലിന്റെ (MCI) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വ്യാപാരി സം​ഗമം സമാപിച്ചു. ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധ സ്വഹാബിയും മാതൃകാ വ്യാപാരിയുമായിരുന്ന ഹസ്രത്ത് ഉസ്മാൻ (റ) ന്റെ സ്മരണാർത്ഥം വർഷം തോറും നടന്നുവരുന്ന സംഗമം കോവിഡ് പാശ്ചാത്തലത്തിൽ ഓൺലൈനിലാണ് നടന്നത് . ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടന്നു. വ്യാപാരികൾ രാജ്യത്തിനും സമൂഹത്തിനും മാതൃകാപരമായ ഇടപെടലുകൾ നടത്തണമെന്നും കച്ചവടത്തിൽ സത്യസന്ധതയും സാമൂഹ്യ പ്രതിബദ്ധതയും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക ചരിത്രത്തിലെ മികച്ച വ്യാപാരിയായിരുന്ന ഉസ്മാൻ (റ ) ന്റെ ജീവിതം ഇതിൽ മാതൃകയാക്കണമെന്നും അളവിലും തൂക്കത്തിലും ക്രയ വിക്രയങ്ങളിലും സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനവും മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹഖീം അസ്ഹരി മുഖ്യ പ്രഭാഷണവും നിർവ്വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. എം.സി.ഐ പ്രസിഡന്റ് സി പി മൂസ ഹാജി അധ്യക്ഷതയും എം.സി.ഐ സെക്രട്ടറി ഷംസുദ്ധീൻ എളേറ്റിൽ സ്വാ​ഗതവും പറഞ്ഞു.


SHARE THE NEWS