മെർച്ചന്റ് ചേംബർ ഇന്റർനാഷണൽ വ്യാപാരി സംഗമം ഇന്ന്

0
210
SHARE THE NEWS

കോഴിക്കോട്: മർകസിന് കീഴിൽ വിവിധ വ്യാപാരി, വ്യവസായികളെ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്ന സംഘടനയ മെർച്ചന്റ് ചേംബർ ഇന്റർനാഷണലിന്റെ (MCI) വ്യാപാരി സംഗമം ഇന്ന് (വ്യാഴം) നടക്കും. ഇസ്‌ലാമിക ചരിത്രത്തിലെ പ്രസിദ്ധ സ്വഹാബിയും മാതൃകാ വ്യാപാരിയുമായിരുന്ന ഹസ്രത്ത് ഉസ്മാൻ(റ) ന്റെ സ്മരണാർത്ഥം വർഷം തോറും നടന്നുവരുന്ന സംഗമം ഈ പ്രാവശ്യം ഓൺലൈനിലാണ് സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ .പി അബൂബക്കർ മുസ്‌ലിയാരുടെ അനുഗ്രഹ പ്രഭാഷണവും പ്രാർത്ഥനയും നടക്കും. മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി ഉദ്ഘാടനവും മർകസ് നോളേജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹഖീം അസ്ഹരി മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനയും എ കെ മൂസ ഹാജി അപ്പോളോ അധ്യക്ഷതയും നിർവ്വഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറു കണക്കിന് വ്യാപാരികളും വ്യവസായികളും പങ്കെടുക്കും. തത്സമയം മർകസ് ഔദ്യോ​ഗിക യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. https://www.youtube.com/user/markazonline


SHARE THE NEWS