ദേശീയ യുനാനി ദിനം: നോളജ് സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

0
829

കോഴിക്കോട്: ദേശീയ യുനാനി ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് മര്‍കസ് നോളജ് സിറ്റിയില്‍ ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് ആരംഭിക്കും. പരിശോധന, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍, കപ്പിംഗ് അടക്കമുള്ള വിവിധ റെജിമെന്‍ തെറാപ്പികള്‍ എന്നിവ സൗജന്യമായിരിക്കും. കൂടാതെ തുടര്‍ ചികിത്സയോ അഡ്മിറ്റ് ചികിത്സയോ ആവശ്യമായാല്‍ സൗജന്യ നിരക്കില്‍ സംവിധാനമൊരുക്കും. അസ്ഥി-മര്‍മ വിഭാഗം, സന്ധിരോഗ വിഭാഗം, ജനറല്‍ മെഡിസിന്‍, സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം, ചര്‍മരോഗവിഭാഗം, കഫരോഗ വിഭാഗം, ജനറല്‍ സര്‍ജറി തുടങ്ങി വിവിധ വിഭാഗങ്ങളിലായി യുനാനി മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ വിദഗ്ധരും പങ്കെടുക്കും. മെഡിക്കല്‍ സൂപ്രണ്ട് ഡോ ഒ കെ എം അബ്ദുറഹ്മാന്‍, ഡോ യു മുജീബ്, ഡോ അനീസ കണ്ണിയത്ത്, ഡോ സലിഹ മതീന്‍, ഡോ സുഹൈല്‍ യൂനുസ് തുടങ്ങി പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. ഹെല്‍പ്ലൈന്‍ നമ്പര്‍ 6235998811