ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗങ്ങള്‍ കാന്തപുരവുമായി കൂടിക്കാഴ്‌ച നടത്തി

0
526

കാരന്തൂര്‍: ബാര്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗങ്ങള്‍ കാരന്തൂര്‍ മര്‍കസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്‌ച നടത്തി. നിയമ വിദ്യാഭ്യാസ രംഗത്ത്‌ മര്‍കസ്‌ നല്‍കുന്ന സേവനങ്ങളെ കൂടിക്കാഴ്‌ചയില്‍ ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ അഭിനന്ദിച്ചു.
ദേശീയ ബാര്‍ കൗണ്‍സില്‍ അംഗങ്ങളായ ജസ്റ്റിസ്‌ ആര്‍.ഡി വ്യാസ്‌, ബോജ്‌ ചാന്ദ്രതാക്കൂര്‍, അപൂര്‍ബകുമാര്‍ ശര്‍മ, അഡ്വ. ടി.എ.എസ്‌ അജിത്ത്‌, പ്രൊഫ. വിജയകുമാര്‍, നോളജ്‌സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, പ്രൊഫ. പി.എസ്‌ ഗോപി, അമീര്‍ ഹസ്സന്‍, ഷൗക്കത്തലി, അഡ്വ. സമദ്‌ പുലിക്കാട്‌ ഉനൈസ്‌ മുഹമ്മദ്‌ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.