വേറിട്ട രുചി ഭേദങ്ങളുമായി മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭക്ഷ്യമേള

0
674
SHARE THE NEWS
കാരന്തൂര്‍: വിദ്യാര്‍ത്ഥികളില്‍ ആരോഗ്യകരമായ ഭക്ഷണ സംസ്‌കാരം രൂപപ്പെടുത്തുന്നതിനും വൈവിധ്യങ്ങളായ ഭക്ഷ്യ വിഭവങ്ങളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേള സമാപിച്ചു. മലബാര്‍, അറേബ്യന്‍, ചൈനീസ്, കോണ്ടിനന്റല്‍ തുടങ്ങിയ നൂറോളം വിഭവങ്ങളായിരുന്നു ഇരുപതോളം സ്റ്റാളുകളിലായി സജ്ജമാക്കിയിരുന്നത്. ഭക്ഷ്യമേള സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമീര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. റെനീഷ് മോന്‍, ഷര്‍മിള, ജഷീന, ഫസ്‌ന, എന്നിവര്‍ വിധി നിര്‍ണ്ണയിച്ചു.

SHARE THE NEWS