പതിനായിരങ്ങളൊഴുകിയെത്തി; മര്‍കസ് മീലാദ് കാമ്പയിന് പ്രൗഢ തുടക്കം

0
963
SHARE THE NEWS

കാരന്തൂര്‍: പ്രവാചകര്‍ മുഹമ്മദ് നബി(സ) ജനിച്ച റബീഉല്‍ അവ്വല്‍ മാസത്തില്‍ നടത്തപ്പെടുന്ന മീലാദ് ആഘോഷങ്ങള്‍ക്ക് മര്‍കസില്‍ തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന റബീഉല്‍ അവ്വല്‍ കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. രാവിലെ മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന മൗലിദ് പാരായണ സംഗമത്തോടെ മീലാദ് കാമ്പയിന് തുടക്കമായി. മൗലിദ് പാരായണത്തിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി.

തുടര്‍ന്ന് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കാമ്പയിന്‍ ഉദ്ഘാടന സംഗമത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരങ്ങള്‍ സംബന്ധിക്കാനെത്തി. സയ്യിദ് അലി ബാഫഖി തങ്ങളുടെ അദ്ധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സി.മുഹമ്മദ് ഫൈസി, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലെലി, പി.കെ.എസ് തങ്ങള്‍ തലപ്പാറ, കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, പൊന്മള മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍, വയനാട് ഹസ്സന്‍ മുസ്‌ലിയാര്‍, ഡോ.ഹുസൈന്‍ സഖാഫി ചുള്ളക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ധീന്‍ കടലുണ്ടി, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, ശൈഖ് അമാനുള്ള ഹസ്‌റത്ത് ബാഖവി, മൗലാനാ മുഹമ്മദലി ഹസ്‌റത്ത്, മൗലാനാ ഇല്‍യാസ് ഹസ്‌റത്ത്, ഷാജഹാന്‍ ഹസ്‌റത്ത്, ആരിഫ് ഹസ്‌റത്ത്, മുഖ്താര്‍ ഹസ്‌റത്ത്, അലവി സഖാഫി കൊളത്തൂര്‍, സി.എച്ച് റഹ്മത്തുള്ള സഖാഫി, എന്‍.വി അബ്ദുറസാഖ് സഖാഫി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സയ്യിദ് മുഹ്‌സിന്‍ അവേലം സംബന്ധിച്ചു. സമദ് സഖാഫി മായനാട് സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, നബിദിനാഘോഷ ഘോഷയാത്രകള്‍, തിരുനബി കീര്‍ത്തനാലാപനങ്ങള്‍ എന്നിവ മീലാദ് കാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മര്‍കസില്‍ നടക്കും. ഡിസംബര്‍ 25ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തോടെ കാമ്പയിന്‍ സമാപിക്കും.


SHARE THE NEWS