അന്താരാഷ്‌ട്ര മീലാദ് സമ്മേളനം: സ്വാഗത സംഘ രൂപീകരണം നാളെ

0
409
കോഴിക്കോട് : മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യക്കു കീഴില്‍  ഡിസംബര്‍  ഇരുപത്തിയഞ്ചിനു കോഴിക്കോട്  വെച്ച്  നടക്കുന്ന  അന്താരാഷ്‌ട്ര  മീലാദ്  സമ്മേളനത്തിന്റെ  സ്വാഗത സംഘ രൂപീകരണം  ചൊവ്വാഴ്ച വൈകുന്നേരം  നാല് മണിക്ക്   മര്‍കസില്‍  നടക്കും.
ലോക പ്രശസ്ത  പണ്ഡിതന്മാരും  വിദേശ രാജ്യങ്ങളിലെ ഗവണ്മെന്റ്  പ്രതിനിധികളും  അതിഥികളായി എത്തുന്ന  മീലാദ്  സമ്മേളനത്തില്‍  ലക്ഷങ്ങള്‍  പങ്കെടുക്കും. മലബാര്‍  ഏരിയയിലെ  കേരള  മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്,എസ്,എഫ്  നേതാക്കളും  കോഴിക്കോട് ജില്ലയിലെ  വിവിധ  സോണുകളിലെ  സംഘടനയുടെ  പ്രധാന ഭാരവാഹികളും  സ്വാഗത  സംഘ  രൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന്  മര്‍കസ്  പ്രസിഡന്റ്  സയ്യിദ്  അലി ബാഫഖി  തങ്ങളും  ജനറല്‍ സെക്രട്ടറി  കാന്തപുരം  എ.പി  അബൂബക്കര്‍ മുസ്ലിയാരും  അറിയിച്ചു.