മീലാദ് സമ്മേളനം; പ്രചാരണ പരിപാടികൾ ആരംഭിച്ചു

0
583
SHARE THE NEWS

കാരന്തൂര്‍: ഡിസംബര്‍ 25ന് കോഴിക്കോട് വെച്ച് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന്റെയും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ മദ്ഹുറസൂല്‍ പ്രഭാഷണത്തിന്റെയും പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതന്മാര്‍ മീലാദ് സമ്മേളനത്തില്‍ സംബന്ധിക്കും. കഴിഞ്ഞ ദിവസം മര്‍കസില്‍ ചേര്‍ന്ന സ്വാഗത സംഘം മീറ്റിങ്ങില്‍ സമ്മേളനത്തിന്റെ പ്രചാരണത്തെ പറ്റി ചര്‍ച്ചകള്‍ നടന്നു. ഡിസംബര്‍ നാലിന് മുമ്പായി മുഴുവന്‍ ഉപസമിതിയുടെയും മീറ്റിങ് പ്രത്യേകം ചേരാനും തുടര്‍ന്ന് സംസ്ഥാനത്താകെ പ്രചാരണ പരിപാടികള്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സംസാരിച്ചു. സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതികള്‍ അവതരിപ്പിച്ചു.


SHARE THE NEWS