മില്ലത്ത് ഇബ്റാഹീം കാമ്പയിൻ സമാപിച്ചു

0
189
SHARE THE NEWS

പൂനൂർ: ജാമിഅ മദീനതുന്നൂർ ഈദുൽ അള്ഹ കാമ്പയിൻ ‘മില്ലത്ത് ഇബ്റാഹിം 1442′ സമാപിച്ചു.’ലബ്ബൈക്ക ബിൽ ഖുലൂബ്’ എന്ന ശീർഷകത്തിൽ വിശുദ്ധ ദിനങ്ങളുടെ പവിത്രതയും ബലിപെരുന്നാൾ സന്ദേശവും നൽകി ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.’മില്ലത്ത് ഇബ്റാഹീം: പവിത്രതയും പ്രത്യേകതയും’ എന്ന വിഷയത്തിൽ എസ് എസ് എഫ് ദേശീയ അദ്ധ്യക്ഷൻ ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി തീം ടോക്ക് നടത്തി. ‘ഹജ്ജെഴുത്തിന്റെ സ്പന്ദനങ്ങൾ’ എന്ന വിഷയത്തിൽ മുബശ്ശിർ മുഹമ്മദ് നൂറാനി സംസാരിച്ചു. കാമ്പയിനിന്റെ ഭാഗമായി സ്കോളർ ടോക്ക്, ഹജ്ജ് വായന, മസ്അല ശൂറ, സ്റ്റുഡൻസ് ടോക്ക്, പെരുന്നാൾ മധുരം, ദി ഗാർഡൻ കൺസേർട്ട് തുടങ്ങി വ്യത്യസ്ത പരിപാടികളോടൊപ്പം അൽഫഖീഹ് ടാലന്റ് ടെസ്റ്റ്, കത്തെഴുത്ത് , ഫോട്ടോ ഉപന്യാസം, ഫിക്ഷൻ മാഗസിൻ എന്നീ മത്സരങ്ങളും നടന്നു. ഡിഗ്രി വിദ്യാർത്ഥികൾക്ക് നടത്തിയ ഫോട്ടോ ഉപന്യാസ മത്സരത്തിൽ അർഷദ് മരക്കാർ(മർകസ് ഗാർഡൻ, പൂനൂർ) മുഹമ്മദ് നജ്മുദീൻ(ഇമാം ശാഫി ബുസ്താനാബാദ്) ,മുഹമ്മദ് അബ്ദു റസാഖ് (മർകസ് ഗാർഡൻ, പൂനൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അൽഫഖീഹ് ടാലന്റ് ടെസ്റ്റിൽ മുഹമ്മദ് തസ് ലീം (മർകസ് ഗാർഡൻ, പൂനൂർ), മുഹമ്മദ് റിഷാഖ് (മർകസ് ഗാർഡൻ, പൂനൂർ), സയ്യിദ് ജസൂൽ ഹാശിം ബാഹസ്സൻ(ഇമാം റബ്ബാനി, കാന്തപുരം) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ബി.എസ് ചരിത്രാഖ്യാന മത്സരത്തിൽ
മുഹമ്മദ് ശാഹിദ് (ഇമാം റബ്ബാനി കാന്തപുരം), ഷഹീർ സൈതലവി (ഇസ്റ വാടാനപ്പള്ളി) വിജയികളായി.
എച്ച് എസ് വിദ്യാർത്ഥികൾക്ക് നടത്തിയ കത്തെഴുത്ത് മത്സരത്തിൽ ശിനാസ് ഉബൈദ് (ബൈത്തുൽ ഇസ്സ നരിക്കുനി) , മാജിദ് അഫ്ഹാം (ഇമാം റബ്ബാനി, കാന്തപുരം) ,അബ്ദുൽ ഹാദി (മർകസ് അൽ ബിലാൽ ചെരിപ്പൂർ) ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഫിക്ഷൻ മാഗസിൻ രചനാ മത്സരത്തിൽ മദ്റസത്തു മദീനതുന്നൂർ മർകസ് അൽ ബിലാൽ ചെരിപ്പൂർ ഒന്നാ സ്ഥാനവും കുല്ലിയ്യത്തു മദീനതുന്നൂർ ബൈത്തുൽ ഇസ്സ നരിക്കുനി രണ്ടാം സ്ഥാനവും കുല്ലിയ്യത്തു മദീനതുന്നൂർ ഇമാം ശാഫി ബുസ്താനാബാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനറൽ പെരുമപ്പാട്ട് മത്സരത്തിൽ ഷുഹൈബ് ശംസുദ്ദീൻ (ഇമാം റബ്ബാനി കാന്തപുരം), നിയാസ് നൗഷാദ് (മർകസ് അൽ ബിലാൽ, ചെരിപ്പൂർ) ഷമ്മാസ് മുഹമ്മദ് (അൽ മുഅസ്സസ വയനാട്) എന്നിവർ ജേതാക്കളായി. ജാമിഅ മദീനത്തുന്നൂർ ജോ: ഡയറക്ടർ ആസഫ് നൂറാനി വരപ്പാറ വിജയികളെ അനുമോദിച്ചു.


SHARE THE NEWS