മന്ത്രി അഹമ്മദ് ദേവർകോവിൽ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

0
805
SHARE THE NEWS

കോഴിക്കോട്: പുതുതായി അധികാരമേറ്റ സംസ്ഥാന തുറമുഖ, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസിലെത്തി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പതിനൊന്ന് മണിക്കായിരുന്നു സന്ദർശനം. തുറമുഖം, മ്യൂസിയങ്ങൾ, പുരാവസ്തു മന്ത്രി എന്നീ നിലകളിൽ രാജ്യത്തെയും സമൂഹത്തെയും സേവിക്കാൻ അദ്ദേഹത്തിന് എല്ലാ വിജയവും പിന്തുണയും നേരുന്നതായി കാന്തപുരം ട്വീറ്റ് ചെയ്തു.

ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു. സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. തുറമുഖ, പൈതൃക പട്ടണമായ കോഴിക്കോടിൻറെ വികസനത്തിന് പ്രത്യേക പരിഗണന ഉണ്ടാകുമെന്ന പ്രതീക്ഷ കാന്തപുരം പങ്കവെച്ചു.


SHARE THE NEWS