മന്ത്രി അഹമ്മദ് ദേവർകോവിൽ നോളജ് സിറ്റി സന്ദർശിച്ചു

0
390
SHARE THE NEWS

കോഴിക്കോട്: സംസ്ഥാന തുറമുഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മർകസ് നോളജ് സിറ്റി സന്ദർശിച്ചു. മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു. വിദ്യാഭ്യാസ സാംസ്‌കാരിക വാണിജ്യ രംഗത്ത് മലബാറിന്റെ മുഖച്ഛായ മാറ്റാൻ നോളജ് സിറ്റിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. പുതിയ കാലത്തെയും ഭാവിയെയും മുന്നിൽ കണ്ടുള്ള പദ്ധതികളാണ് നാം ആവിഷ്കരിക്കേണ്ടത്. നോളജ് സിറ്റി അത്തരം മഹാപദ്ധതിയാണ്; മന്ത്രി പറഞ്ഞു. നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളും സംരംഭങ്ങളും അദ്ദേഹം സന്ദർശിച്ചു.

 


SHARE THE NEWS