സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി കാന്തപുരത്തെ സന്ദര്‍ശിച്ചു

0
856
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു
SHARE THE NEWS

കോഴിക്കോട്: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി മര്‍കസ് നോളജ് സിറ്റിയില്‍് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. നോളജ് സിറ്റിയുടെ വിവിധ പദ്ധതികള്‍ സന്ദര്‍ശിക്കുകയും ത്വരിത ഗതിയിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ സന്തോഷം അറിയിക്കുകയും ചെയ്തു. മര്‍കസിന്റെ കാര്‍ഷിക പദ്ധതികളെയും ജലശുദ്ധീകരണ സംവിധാനങ്ങളെയും നോളജ് സിറ്റിയിലെ ജലസംഭരണിയെയും മറ്റു പദ്ധതികളെക്കുറിച്ച് ചോദിച്ചറിയുകയും കാര്യക്ഷമമായ ഇത്തരം സംവിധാനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വൈദ്യുതി, നവീന ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നീ വകുപ്പുകളിലൂടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും. കേരളത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകളെ ഉപയുക്തമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കണമെന്നും കാന്തപുരം അഭിപ്രായപ്പെട്ടു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സി.ഇ.ഒ ഡോ അബ്ദുല്‍ സലാം, സി.എ.ഒ ഡോ. തന്‍വീര്‍, സി.എഫ.എം.ഒ ഡോ. നിസാം തുടങ്ങിയവര്‍ സംബന്ധിച്ചു.


SHARE THE NEWS