ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള നീക്കം ചെറുക്കണം: എം.എം മണി

0
492

കാരന്തൂര്‍: രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ഘാതകര്‍ മഹാത്മാവിന്റെ ആശയത്തെയും ഓര്‍മപ്പെടുത്തലുകളെയും ഭയപ്പെടുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗമെന്ന് ഭരണഘടന അനുവദിച്ചു നല്‍കിയ അവകാശങ്ങള്‍ ആരാലും ചോദ്യം ചെയ്യാന്‍ കഴിയില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘടിതമായ നീക്കങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ മതനിരപേക്ഷ കക്ഷികളുടെ മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കാരന്തൂര്‍ മര്‍കസില്‍ നല്‍കിയ സ്വീകരണസ്വീകരണച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സൈഫുദ്ദീന്‍ ഹാജി സംബന്ധിച്ചു.