മദേഴ്‌സ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

0
556
മര്‍കസില്‍ നടക്കുന്ന മദേഴ്‌സ് മീറ്റിന്റെ ലോഗോ പ്രകാശനം മന്ത്രി കെ. രാജു നിര്‍വഹിക്കുന്നു.

കോഴിക്കോട്: മര്‍കസ് റൈഹാന്‍വാലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോയുടെ ആഭിമുഖ്യത്തില്‍ മര്‍കസ് സമ്മേളനത്തോടനുബന്ധിച്ച് മാര്‍ച്ച് 28ന് മദേഴ്‌സ് മീറ്റ് നടക്കും. കാരന്തൂര്‍ മര്‍കസില്‍ നടക്കുന്ന മദേഴ്‌സ് മീറ്റിന്റെ ലോഗോ പ്രകാശനം മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിച്ചു.
ഓസ്‌മോ ജനറല്‍ സെക്രട്ടറി സ്വാലിഹ് ഇര്‍ഫാനി കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു. ബി.ടി ദേവസ്യ എം.എല്‍.എ, അഖിലേന്ത്യ ഫൂട്ട്‌വോളി സെക്രട്ടറി ജനറല്‍ എ.കെ മുഹമ്മദ് അശ്‌റഫ്, ഓസ്‌മോ ഫിനാന്‍സ് സെക്രട്ടറി മുജീബ് റഹ്മാന്‍ കക്കാട് സംബന്ധിച്ചു.