മന്ത്രി വി അബ്ദുറഹ്മാൻ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

0
575
SHARE THE NEWS

കോഴിക്കോട്: കേരള ഹജ്ജ്, വഖ്ഫ് കാര്യ മന്ത്രി വി അബ്‌ദുറഹ്‌മാൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ(ഞായർ) രാവിലെ 11 മണിക്ക് മർകസിലായിരുന്നു കൂടിക്കാഴ്ച. ആരാധനലയങ്ങൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ നടപടി പ്രശംസനീയമെന്നും, വെള്ളിയാഴ്ച ജുമുഅക്ക് നാല്പത് ആളുകൾക്കു പങ്കെടുക്കാൻ പറ്റുന്ന വിധത്തിൽ കൂടി ഉത്തരവ് ഉണ്ടാകണെമന്നും കാന്തപുരം മന്ത്രിയോട് പറഞ്ഞു. വിവിധ ന്യൂന പക്ഷ മത വിഭാഗങ്ങൾക്കിടയിൽ അകലം കൂടുന്നത് നമ്മുടെ സാമൂഹിക ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നും, മത സാമൂഹിക വിഭാഗങ്ങൾക്കിടയിൽ തിരിച്ചറിവോടെയുള്ള ഇടപെടലുകൾ ഉണ്ടാകാൻ സർക്കാറിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടാകണെമന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചു ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.


SHARE THE NEWS