മര്‍കസ്‌ ലോ കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചു

0
661

കുന്നമംഗലം: മര്‍കസ്‌ ലോ കോളേജ്‌ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ജനാധിപത്യ ഇന്ത്യയും ബഹുസ്വരതയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. യൂണിയന്‍ ചെയര്‍മാന്‍ ഹുബൈല്‍ ആര്യത്തറ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എസ്‌ ഗോപി ഉദ്‌ഘാടനവും അഡ്വ.സമദ്‌ പുലിക്കാട്‌ വിഷയാവതരണവും നടത്തി. മുശ്‌താഖ്‌ നൂറാനി കൈപ്പമംഗലം സ്വാഗതം പറഞ്ഞു. സെമിനാറിനോടനുബന്ധിച്ച്‌ വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനം, സന്ദേശ പ്രഭാഷണം, ക്വിസ്‌ മത്സരം എന്നിവയും നടന്നു.
ക്വിസ്‌ മത്സരത്തിന്‌ മലേഷ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ റിസേര്‍ച്ച്‌ സ്‌കോളര്‍ ഹബീബ്‌ റഹ്‌്‌മാന്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക്‌ അഡ്വ.ആശിഖ മുംതാസ്‌, അഡ്വ.ബിന്ദു, അഡ്വ. റഊഫ്‌, ശരീഫ്‌ എ.പി, നൗഷാദ്‌ ടി.പി എന്നിവര്‍ സമ്മാനവിതരണം നടത്തി.