മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റിയ സ്ഥാപനം

0
4751
SHARE THE NEWS

മാലതി ജോഷി ഉള്ളിൽ ഒട്ടനേകം ആശങ്കയോടെയാണ് ഗുജറാത്ത് ഗോണ്ടാലിലെ മർകസ് സ്‌കൂളിൽ അധ്യാപികയായി ചേരുന്നത്. നേരത്തെ 4 സ്‌കൂളുകളിൽ അവർ ടീച്ചറായിട്ടുണ്ട്. പക്ഷെ, മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളിൽ ആദ്യമായാണ്. ആശങ്കകളുമായി എത്തിയെങ്കിലും ആദരവോടെ സ്വീകരിച്ച കുട്ടികളും അവരുടെ ഉള്ളിലെ ശങ്കകൾ തീർത്തു.ഒരൊറ്റ ദിവസം കൊണ്ട് തന്നെ അഗാധമായ അടുപ്പം ഈ വിദ്യാലയവുമായി ഉള്ളതായി അവർക്ക് അനുഭവപ്പെട്ടു.
3 വർഷത്തെ സേവനം മാലതിക്ക് സന്തോഷം നൽകി. മറ്റെവിടെയും കിട്ടാത്ത സ്നേഹത്തിന്റേയും ഗുരുശിഷ്യ ബന്ധത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കേന്ദ്രമായാണ് മർകസ് സ്‌കൂളിനെ മാലതിക്ക് മനസ്സിലാക്കാനായത് .

2019-ഇൽ  മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം സ്‌കൂൾ സന്ദർശിപ്പോൾ അവർ ഏറെ ആഹ്‌ളാദത്തോടെ പങ്കുവെച്ചു; ‘എനിക്ക് മുസ്ലിംകളെ കുറിച്ച് പലയിടങ്ങളിൽ നിന്നായി കിട്ടിയ ചില ധാരണകൾ ഉണ്ടായിരുന്നു. ആ തെറ്റിദ്ധാരണകളെയെല്ലാം മർകസ് സ്‌കൂൾ മാറ്റി. മതസൗഹാർദ്ധത്തിന്റെ മാനം ഏറ്റവും മനോഹരമായി ഇവിടെ കാണാനായി. കൂടാതെ അധ്യാപകരെ ഏറെ ബഹുമാനിക്കുന്ന, മാതാപിതാക്കളെ അനുസരിക്കുന്ന കുട്ടികൾ. ഈ സംസ്‌കാരം എന്നെ വളരെ സ്വാധീനിക്കുന്നു’

ഗുജറാത്ത് കലാപത്തിന് ശേഷം വിദ്യാഭ്യസത്തിനും സാമുദായിക സൗഹാർദ്ധത്തിനും ഊന്നൽ നൽകി മർകസ് സ്ഥാപിച്ച സ്‌കൂളുകളും സാംസ്‌കാരിക കേന്ദ്രങ്ങളും ആയിരക്കണക്കിന് പ്രതിഭകളെയാണ് രൂപപ്പെടുത്തിയത്. വിദ്യാഭ്യാസ രംഗത്ത് പുതിയ ചലനങ്ങൾ കൊണ്ടുവരാനുള്ള താല്പര്യങ്ങളോടെ മികവിനെ ഔന്നിത്യങ്ങളിലേക്കു വളരുകയാണ് അവർ. ഗോണ്ടൽ മർകസ് സ്‌കൂൾ വിദ്യാർത്ഥികളിൽ 20 ശതമാനവും മുസ്ലിമേതരരാണ്. അധ്യാപകരും  ധാരാളം മുസ്ലിമേതര സമുദായത്തിൽ നിന്നുള്ളവരാണ്. മാനവികതയുടെ പ്രകാശമാനം.

ഗോണ്ടൽ സ്‌കൂളിൽ നിലവിൽ 800 വിദ്യാർഥികൾ പഠിക്കുന്നു. ഡയറക്ടർ ഉബൈദ് നൂറാനി പങ്കുവെക്കുകയുണ്ടായി, കഴിഞ്ഞ ദിവസം ഈ വർഷത്തെ എസ്.എസ്.എൽ.സി വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയിൽ ജറാൻ എന്ന വിദ്യാർത്ഥി പങ്കുവെച്ചത്. ദരിദ്ര കുടുംബാംഗമായ അവന് മൂന്നു വര്ഷമായി പൂർണ്ണമായും സൗജന്യമായാണ് പഠിക്കുന്നത്. ‘ഇവിടെ സ്വർഗ്ഗമായിരുന്നു, കരുണയുടെയും ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും’. ഭാര്യയെ കൊന്നു ജയിലിൽ പോയ ഒരാളുടെ മകനാണ് മറ്റൊരു വിദ്യാർത്ഥി.  സ്‌കൂളിലെ അധ്യാപകനായിരുന്നു അവന് ഉപ്പയും ഉമ്മയുമെല്ലാം.


SHARE THE NEWS