മുഹമ്മദ് ഉനൈസ് നുറാനിക്ക് ജാമിഅ മില്ലിയ്യയില്‍ നിന്ന് ഡോക്ടറേറ്റ്

0
881
SHARE THE NEWS

കോഴിക്കോട്: മര്‍കസ് സ്ഥാപനമായ പൂനൂര്‍ മദീനത്തുന്നൂര്‍ പൂര്‍വ്വവിദ്യാര്‍ത്ഥി ഡല്‍ഹി മുഹമ്മദ് ഉനൈസ് നൂറാനിക്ക് ഡോക്ടറേറ്റ് ലഭിച്ചു. ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക ചിന്തകനും പരിഷ്‌കര്‍ത്താവുമായ ബദീഉസ്സമാന്‍ സഈദ് നൂര്‍സി എന്ന വിഷയത്തില്‍ ഡോ: മുഹമ്മദ് മുഷ്താഖിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഇസ്‌ലാമിക് സ്റ്റഡീസില്‍ ജെ.ആര്‍.എഫ് നേടിയാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്. സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന മര്‍ഹൂം കുഞ്ഞിമോന്‍ ഫൈസി വെന്നിയൂര്‍ ആഇശ ദമ്പതികളുടെ മകനാണ്. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അഭിനന്ദനം അറിയിച്ചു. സംഘടനാരംഗത്തും പ്രവര്‍ത്തന നിരതനായ ഉനൈസ് നൂറാനി എസ്.എസ്.എഫ് സംസ്ഥാന ദഅവ സിന്‍ഡിക്കേറ്റ് അംഗവുമാണ്.
തുര്‍ക്കിയിലെ ഉസ്മാനിയ്യ ഖിലാഫത്തിന്റെ അവസാന കാലങ്ങളിലും സെക്കുലർ തുർക്കിയുടെ തുടക്ക കാലങ്ങളിലും ജീവിച്ച ശാഫിഈ പണ്ഡിതനാണ് ബദീഉസ്സമാന്‍ എന്ന പേരിലറിയപ്പെടുന്ന സഈദ് നൂര്‍സി. ഹിജ്‌റ പതിമൂന്നാം നൂറ്റാണ്ടിലെ അവസാന കാലത്ത് ജനിച്ച സഈദ് നൂര്‍സിയുടെ രചന സമാഹാരം രിസാല നൂര്‍ എന്ന പേരില്‍ ലോക പ്രശസ്തമാണ്.


SHARE THE NEWS