വബാനില്‍ ഹെര്‍ബ് മിക്‌സ്; പ്രതിരോധ മരുന്ന് വികസിപ്പിച്ച് മര്‍കസ് യുനാനി മെഡിക്കല്‍ കോളജ്

0
969

കോഴിക്കോട്: മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ ഫാര്‍മക്കോളജി റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് വിഭാഗം വബാനില്‍ ഹെര്‍ബല്‍ മിക്‌സ് വികസിപ്പിച്ചെടുത്തു.
ശരീരത്തിന്റെ പ്രതിരോധ ശേഷി ഉറപ്പിക്കാനായി പരമ്പരാഗത ചികിത്സാ രീതികളില്‍ ഉപയോഗിച്ചുവരുന്ന ഔഷധങ്ങളായ ഇഞ്ചി, കരിഞ്ചീരകം, ഇരട്ടിമധുരം, കുരുമുളക് തുടങ്ങിയവയാണ് മുഖ്യചേരുവകള്‍. പ്രായഭേദമന്യേ ഉപയോഗിക്കാം.
കേരളത്തിലെ പ്രമുഖ യുനാനി ഫാര്‍മസികളിലും ജനറല്‍ സ്റ്റോറുകളിലും ലഭിക്കും.
അര്‍ഖൈ അജീബ് എന്ന പേരില്‍ യുനാനി വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന മറ്റൊരു പ്രതിരോധ മരുന്ന് മര്‍കസ് യുനാനി മെഡിക്കല്‍ കോളജിന് കീഴില്‍ മര്‍സം എന്ന പേരില്‍ വിതരണം ചെയ്യുന്നുണ്ട്.
സൗജന്യമായി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സാന്ത്വനം സന്നദ്ധ സംഘടനകള്‍ക്ക് മരുന്നുകള്‍ നിര്‍മാണ നിരക്കില്‍ ലഭിക്കും. ബന്ധപ്പെടുക: +91 9107060060, +91 9107050050