വിടപറഞ്ഞത്‌ മര്‍കസില്‍ നിറഞ്ഞു നിന്ന യുവപണ്ഡിതന്‍

0
404

കാരന്തൂര്‍: മര്‍കസില്‍ കഴിഞ്ഞ രണ്ടു വര്‍ഷം പഠനപാട്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുഹ്‌സിന്‍ സഖാഫിയുടെ ആകസ്‌മിക വിയോഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും ദുഖത്തിലാഴ്‌ത്തി.മലപ്പുറം ചെറിയമുണ്ടം സ്വദേശിയായ മുഹ്‌സിന്‍ സഖാഫി ഒരാഴ്‌ച മുമ്പ്‌ നടന്ന ബൈക്ക്‌ അപകടത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവേയാണ്‌ മരണപ്പെടുന്നത്‌. സദാ പുഞ്ചിരിയുമായി മര്‍കസ്‌ കാമ്പസിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം. മര്‍കസില്‍ അവസാനം നടന്ന ഖതമുല്‍ ബുഖാരി സമ്മേളനത്തില്‍ സ്റ്റേജും മൈകും ഒക്കെ തയ്യാറാക്കാന്‍ ഉറക്കൊഴിച്ചും മുഹ്‌സിന്‍ സജീവമായിരുന്നു. ഈ വര്‍ഷമാണ്‌ സഖാഫിയായി പുറത്തിറങ്ങിയത്‌. റമളാന്‍ ആദ്യത്തില്‍ മര്‍ക്‌സിന്റെ ധന ശേഖരണാര്‍ത്ഥം സുഹൃത്തുക്കളോടൊപ്പം മുംബൈയില്‍ പോകാന്‍ ഒരുക്കം നടത്തുന്നിനിടെയാണ്‌ മുഹ്‌സിന്‍ അപകടത്തില്‍ പെട്ടത്‌.
നാട്ടില്‍ എസ്‌.എസ്‌.എഫ്‌ സജീവ പ്രവര്‍ത്തകനായ മുഹ്‌സിന്റെ മരണ വാര്‍ത്തയറിഞ്ഞു നൂറുകണക്കിനു മുതഅല്ലിമുകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ വസതിയില്‍ എത്തിയിരുന്നു.മുഹ്‌സിന്‍ സഖാഫിയുടെ പരലോക ജീവിതം സന്തോഷമാകാന്‍ പ്രാര്‍ഥിക്കാനും പള്ളികളില്‍ ജനാസ നമസ്‌കരിക്കാനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭ്യാര്‍ഥിച്ചു.