സുൽത്താനുൽ ഉലമയുടെ ‘പ്രിയപ്പെട്ട കുട്ടികളെ’; ബുക്ക് ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നു

0
323
SHARE THE NEWS

പൂനൂർ: സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിദ്യാർത്ഥികൾക്ക് വേണ്ടി രചിച്ച ‘പ്രിയപ്പെട്ട കുട്ടികളെ’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഖിലകേരള ബുക്ക് ടെസ്റ്റ് മത്സരം നടത്തുന്നു. സുൽത്താനുൽ ഉലമയുടെ ജീവിതാനുഭവങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് നൽകുന്ന സ്നേഹ സാരോപദേശങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. നവംബർ 15 ന് നടക്കുന്ന ടെസ്റ്റിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 10001,5001,2001 ക്യാഷ് പ്രൈസും കൂടാതെ മറ്റു പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതായിരിക്കും. ജാമിഅ മദീനതുന്നൂർ സ്റ്റുഡൻസ് യൂണിയൻ നാദി ദഅവയാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക:
+91 96055 57002
+91 89434 02192


SHARE THE NEWS