എൻ.ഇ.പി: ദേശീയ സെമിനാർ ഈ മാസം 8,9 തിയ്യതികളിൽ; രജിസ്‌ട്രേഷൻ ആരംഭിച്ചു

0
226

കോഴിക്കോട്: ‘എൻ.ഇ.പി 2020: ഒരു അവലോകനം’എന്ന ശീർഷകത്തിൽ മർകസ് സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാർ ഈ മാസം  8,9 തിയ്യതികളിൽ ഓൺലൈനിൽ നടക്കും. പ്രിസം നാഷണൽ ഫൗണ്ടേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന സെമിനാറിൽ സെപ്തംബർ 8 ചൊവ്വാഴ്ച്ച എൻ.സി.ഇ.ആർ.ടി മുൻ കരിക്കുലം തലവൻ  പ്രൊഫ എം.എ ഖാദിർ, ഡൽഹി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. യാസർ അറഫാത്ത് എന്നിവരും സെപ്തംബർ  9 ബുധാനാഴ്ച  ജെ.എൻ.യു അസിസ്റ്റന്റ് പ്രൊഫസർ ഡോ.സുരേഷ് ബാബു , ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.പി മനോജ് എന്നിവരും പ്രഭാഷണം നടത്തും.  മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ.പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ആമുഖം അവതരിപ്പിക്കും. മലയാളം യൂണിവേഴ്‌സിറ്റി മുൻ റെജിസ്ട്രാറും മർകസ് അക്കാദമിക പ്രോജക്ട് ഡയറക്ടറുമായ പ്രൊഫ ഉമർ ഫാറൂഖ് മോഡറേറ്ററാവും. വൈകുന്നേരം 4 മുതൽ 6.30 വരെയാണ് പരിപാടികൾ. സൂമിൽ നടക്കുന്ന പരിപാടിയിൽ പങ്കടുക്കുന്നതിനായി  രജിസ്റ്റർ ചെയ്യുവാൻ  വാട്സ്ആപ്പിൽ ബന്ധപ്പെടുക: 9048338225, 7561857257