മര്‍കസ് സമ്മേളനം: വര്‍ണ്ണാഭമായ പദയാത്രയൊരുക്കി നെടിയനാട് ബദരിയ്യ ദര്‍സ്

0
853
മര്‍കസ് സമ്മേളന ഭാഗമായി നെടിയനാട് ബദരിയ്യ ദര്‍സ് നടത്തിയ പദയാത്രയെ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ മര്‍കസില്‍ സ്വീകരിക്കുന്നു
SHARE THE NEWS

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി വര്‍ണ്ണാഭമായ പദയാത്രയൊരുക്കി നെടിയനാട് കാരിക്കുളങ്ങര ബദരിയ്യ എജ്യൂക്കേഷല്‍ സെന്റര്‍. അടുത്തയാഴ്ച നടക്കുന്ന ബദരിയ്യയിലെ സി ഉസ്താദ് മെമ്മോറിയല്‍ ദര്‍സിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ കൂടി ഭാഗമായാണ് മര്‍കസിലേക്ക് പദയാത്ര സംഘടിപ്പിച്ചത്. സ്ഥാപന മാനേജ്മെന്റും പ്രാസ്ഥാനിക നേതാക്കളും ബദരിയ്യ ദര്‍സ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുന്നൂറോളം പേര്‍ പദയാത്രയില്‍ പങ്കാളികളായി. മര്‍കസ് കവാടത്തിന് സമീപം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. തുടര്‍ന്നു മര്‍കസ് സെന്‍ട്രല്‍ ഓഫീസില്‍ നല്‍കിയ സ്വീകരണം സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്‍, റശീദ് സഖാഫി മാങ്ങാട്, മൂസ സഖാഫി പാതിരമണ്ണ, ഇസ്സുദ്ധീന്‍ സഖാഫി, ബഷീര്‍ സഖാഫി കൈപ്പുറം, സാബിത് സഖാഫി, യാത്രക്ക് നേതൃത്വം നല്‍കിയ കെ മുഹമ്മദ് ഹാജി, ഫസല്‍ സഖാഫി നരിക്കുനി, കെ ബീരാന്‍ കോയ മാസ്റ്റര്‍, ഇബ്രാഹിം സഖാഫി ജിദ്ധ, അന്‍ഷാദ് സഖാഫി പാലത്ത്, ബി പി അബ്ദുല്‍അസീസ് ഭരണിപാറ സംബന്ധിച്ചു.


SHARE THE NEWS