കൈറോയിൽ ആരംഭിച്ച ആഗോള ഫത്‌വ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നു.

ആഗോള ഫത്‌വ സമ്മേളനം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി

ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ മേൽനോട്ടത്തിൽ കൈറോയിൽ ആരംഭിച്ച അഞ്ചാമത് അന്താരാഷ്ട്ര ഫത് വ കോൺഫറൻസിൽ മർകസ് ജനറൽ മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു.

72 ദിവസങ്ങള്‍ക്കു ശേഷം ഉമ്മയുടെ ശബ്ദം കേള്‍ക്കാനായി; സന്തോഷത്തിന്റെ ഈ ഫോണ്‍ വിളിക്ക് മധുരമേറെ

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ മുതല്‍ മര്‍കസ് ബോയ്സ് ഹൈസ്‌കൂളിലെ കശ്മീരി വിദ്യാര്‍ഥികള്‍ വാച്ചിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു, 12 മണിയാകാന്‍. കശ്മീരിന്റെ പ്രത്യക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം 72 ദിവസങ്ങളായി അവര്‍ക്ക് വീട്ടിലേക്കു ബന്ധപ്പെടാനേ കഴിഞ്ഞിരുന്നില്ല. 12 മണിയായി. വിദ്യാര്‍ത്ഥികളുടെ...

കാന്തപുരം ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാര്‍ സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.

ഇത്തിഹാദുല്‍ ജാമിഅയുമായി മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണയായി

കോഴിക്കോട്: അറബ് യൂണിവേഴ്സിറ്റികളുടെ കൂട്ടായ്മയായ ഇത്തിഹാദു ജാമിആതില്‍ അറബിയ്യയുമായി മര്‍കസ് അക്കാദമിക സഹകരണത്തിന് ധാരണയായി. അമ്മാനിലെ ഇത്തിഹാദുല്‍ ജാമിഅ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ഇത്തിഹാദുല്‍ ജാമിഅ സെക്രട്ടറി ജനറല്‍ ഡോ. അംറ് സലാം എന്നിവര്‍ എം.ഒ.യുവില്‍...

മര്‍കസ് 43-ാം വാര്‍ഷിക സമ്മേളന തിയ്യതിയില്‍ മാറ്റം

കോഴിക്കോട്: 2020 ഏപ്രില്‍ 3,4, 5 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനം സൗകര്യാര്‍ത്ഥം 2020 ഏപ്രില്‍ 9,10, 11,12 ദിവസങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന യോഗം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ്...

ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് നോളജ് സിറ്റിയില്‍

കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലോക ശാഫിഈ ഫിഖ്ഹ് സമ്മിറ്റ് 2020 ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിലായി മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിയില്‍ നടക്കും. സമ്മിറ്റില്‍ ലോകത്തെ നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം പ്രധാനപ്പെട്ട ശാഫിഈ മുഫ്തിമാരും...

ഗവേഷകര്‍ക്കായി മര്‍കസ് യങ് റിസര്‍ച്ചേഴ്‌സ് ഫോറം സംഘടിപ്പിച്ചു

കോഴിക്കോട്: മര്‍കസ് അക്കാദമിക് ഡയറക്ടറേറ്റിന് കീഴില്‍ സംഘടിപ്പിച്ച യങ് റിസര്‍ച്ചേഴ്സ് ഫോറം ശ്രദ്ധേയമായി. വിവിധ വിഷയങ്ങളില്‍ പി.ജി പൂര്‍ത്തിയാക്കി ഗവേഷണത്തിന് താല്‍പര്യപ്പെടുന്ന 50 യുവഗവേഷകര്‍ പങ്കെടുത്തു. മലയാളം യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്ര വിഭാഗം മേധാവി ഡോ. സി സൈതലവി ഉദ്ഘാടനം ചെയ്തു. അക്കാദമിക പഠനത്തോടൊപ്പം ഗവേഷണത്തിന്...

ജോര്‍ദാനിലെ മആരിജ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി മര്‍കസ് അക്കാദമിക ഉടമ്പടിയില്‍ ഒപ്പുവെച്ചു

കോഴിക്കോട്: ജോര്‍ദാനിലെ പ്രമുഖ ഇസ്ലാമിക അക്കാദമിയായ മആരിജ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി മര്‍കസ് അക്കാദമിക സഹകരണം ആരംഭിക്കുന്നതിനുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചു. മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മആരിജ് ഡയറക്ടര്‍ ശൈഖ് ഔന്‍ മുഈന്‍ അല്‍ ഖദ്ദൂമി, മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി എന്നിവരാണ്...

മുസ്‌ലിം ധൈഷണിക സമ്മേളനത്തിന് അമ്മാനില്‍ തുടക്കം

അമ്മാന്‍: ലോകത്തെ പ്രധാന മുസ്ലിം ബൗദ്ധിക കൂട്ടായ്മയായ ദി റോയല്‍ ആലുല്‍ ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര ധൈഷണിക സമ്മേളനത്തിന് ജോര്‍ദാനിലെ അമ്മാനില്‍ ഊഷ്മള തുടക്കം. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ മുഖ്യോപദേഷ്ടാവ് പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ധൈഷണികരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ കാന്തപുരം ഇന്ത്യന്‍ പ്രതിനിധി

അമ്മാന്‍: ലോകത്തെ പ്രധാന മുസ്ലിം ഭൗതിക കൂട്ടായ്മയായ ദി റോയല്‍ ആലുല്‍ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ത്രിദിന അന്തരാഷ്ട്ര ധൈഷണിക സമ്മേളനത്തിന് ജോര്‍ദാനിലെ അമ്മാനില്‍ ഊഷ്മള തുടക്കം. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ മുഖ്യോപദേഷ്ടാവ് പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോകത്തെ ശാസ്ത്രീയവും...

Recent Posts