ഉന്നതവിദ്യാഭ്യാസത്തിന് OBC സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

0
206
SHARE THE NEWS

സംസ്ഥാനത്തിന് പുറത്ത് ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഐഎം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയാണ്. അപേക്ഷയും അനുബന്ധരേഖകളും ഒക്ടോബര്‍ 31നകം പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖല ഓഫീസുകളില്‍ നല്‍കണം വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.bcdd .gov.in സന്ദര്‍ശിക്കുക


SHARE THE NEWS