സ്‌കൂള്‍ ലൈബ്രറി ശില്‍പശാല ഇന്ന് മര്‍കസില്‍

0
453

കോഴിക്കോട്: മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ലൈബ്രേറിയന്‍മാര്‍ക്കുള്ള ശില്‍പശാല ഇന്ന്(ശനി) രാവിലെ ഒമ്പത് മണി മുതല്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. എം.ജി ശ്രീകുമാര്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ലൈബ്രറി ഡയറക്ടര്‍ ഡോ. കെ. സതീഷന്‍ എന്നിവര്‍ വ്യത്യസ്ത വിഷയങ്ങള്‍ അവതരിപ്പിച്ച് ക്ലാസെടുക്കും. ലൈബ്രറിയന്‍മാര്‍, സ്‌കൂള്‍ മാനേജര്‍മാര്‍, പ്രിന്‍സിപ്പള്‍മാര്‍ സംബന്ധിക്കുന്ന ചടങ്ങില്‍ എം.ജി.എസ്
ചെയര്‍മാന്‍ അമീര്‍ ഹസന്‍, ഹനീഫ് അസ്ഹരി, അബ്ദുറഹ്മാന്‍ പിലാശ്ശേരി, ഷമീര്‍.എന്‍, സുബൈര്‍ സഖാഫി എന്നിവര്‍ പങ്കെടുക്കും.