കുന്നമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷന് ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തി. രക്ഷിതാക്കളുടെ സൗകര്യം പരിഗണിച്ചാണ് 5 മുതൽ 8 വരെ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. രജിസ്ട്രേഷൻ നടത്തുന്നതിനായി https://admission.markaz.in/Apply/MBHS എന്ന ലിങ്ക് സന്ദർശിക്കേണ്ടതാണ്. ഓഫീസിൽ നിന്ന് നേരിട്ടും ഫോമുകൾ വാങ്ങാവുന്നതാണ്.
വിവരങ്ങൾക്ക് 9447790324 നമ്പറിൽ വിളിക്കാം