കോഴിക്കോട്: കോവിഡ് കാലത്തെ മരണങ്ങളില്‍ ലോക്ഡൗണ്‍ മൂലം മരണ വീടുകളില്‍ പോകാനും കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ദുആയിലും നിസ്കാരത്തിനും പങ്കെടുക്കാനും സാധിക്കാത്ത സാഹചര്യത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ മജ്ലിസ് ഇന്ന്(വ്യാഴം) നടക്കും. രാത്രി ഇന്ത്യന്‍ സമയം 7.15ന് മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനലായ https://www.youtube.com/markazonline ല്‍ തത്സമയ സംപ്രേക്ഷണം ലഭിക്കും. ദുആ വസിയ്യത്തുകള്‍ +919072500424 നമ്പറില്‍ ടെക്സ് മെസേജ് അയക്കാവുന്നതാണ്.