കോവിഡ് 19: ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന്

0
2797
SHARE THE NEWS

കോഴിക്കോട്: കോവിഡ് 19 രോഗത്തിൽനിന്നു ലോകം മുക്തി നേടി സമാധാനാന്തരീക്ഷം കൈവരാനായി ഇന്ന് (ഞായർ) ഇന്ത്യൻ സമയം രാത്രി 8.15 മുതൽ ഓൺലൈനിൽ പ്രാർത്ഥനാ സംഗമം നടക്കും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. ഈ സമയത്തിനു മുമ്പായി എല്ലാ വിശ്വാസികളും 100 തവണ നാരിയത്ത് സ്വലാത്ത് ചൊല്ലണമെന്നു കാന്തപുരം ഉസ്‌താദ്‌ അഭ്യർത്ഥിച്ചു. മർകസിന്റെ ഒഫീഷ്യൽ യൂട്യൂബ് പേജായ www.youtube.com/markazonline വഴിയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.

Subscribe to my YouTube Channel


SHARE THE NEWS