മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മീലാദ് ഫെസ്റ്റ് സമാപിച്ചു

0
723

കാരന്തൂര്‍: സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സംഘടിപ്പിച്ച ഒരുമ-16 മീലാദ് ഫെസ്റ്റിന് പ്രൗഢ സമാപ്തി. പരിപാടി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയന്‍ പണ്ഡിതനായ മൗലാനാ നൂറുല്‍ ഹസന്‍, സി.മുഹമ്മദ് ഫൈസി, ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സ്വബൂര്‍ തങ്ങള്‍, അമീര്‍ ഹസന്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ഖവാലി, നശീദ, നഅത് ആലാപനം നടന്നു. അറബന മുട്ടിനു കോയ കാപ്പാടും സംഘവും നേതൃത്വം നല്‍കി. ആയിരത്തോളം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.