മര്‍കസ്‌ ആര്‍ട്‌സ്‌ കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നാളെ

0
601

കുന്നമംഗലം: മര്‍കസ്‌ ആര്‍ട്‌സ്‌ കോളേജ്‌ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഘടന(OSMAC) മീറ്റ്‌ നാളെ (ശനി) ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ മര്‍കസ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.
ബാക്‌ ടു ആര്‍ട്‌സ്‌ കോളേജ്‌ എന്ന പേരില്‍ മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച്‌ നടത്താന്‍ ഉദ്ദേശിക്കുന്ന പരിപാടിയെക്കുറിച്ചും മര്‍കസ്‌ അലുംനി മെമ്പര്‍ഷിപ്പ്‌ കാമ്പയിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. മര്‍കസ്‌ അലുംനി നേതാക്കളും പൂര്‍വ്വകാല അധ്യാപകരും സംബന്ധിക്കും. ഇതുമായി ബന്ധപ്പെട്ട്‌ ചേര്‍ന്ന യോഗത്തില്‍ സൈനുല്‍ ആബിദ്‌ തങ്ങള്‍, ഉനൈസ്‌ മുഹമ്മദ്‌, ലുഖ്‌മാന്‍ ബി.സി, അബൂബക്കര്‍ പത്താംകുളം, മൂസ ഇരിങ്ങണ്ണൂര്‍, ഇമാമുദ്ദീന്‍ പുകയൂര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9447339651, 8907343999, 9745929331 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക