ഓസ്‌മോ സമ്പൂര്‍ണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം; മര്‍കസ്‌ റൈഹാന്‍വാലിയില്‍ ഒരുക്കങ്ങളായി

0
965

കുന്നമംഗലം: മര്‍കസ്‌ റൈഹാന്‍വാലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌മോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്പൂര്‍ണ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്‌ ഒരുക്കങ്ങളായി. ഈ മാസം 17, 18 തിയ്യതികളില്‍ മര്‍കസ്‌ റൈഹാന്‍വാലി ക്യാമ്പസില്‍ നടക്കുന്ന സംഗമത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ സംബന്ധിക്കും. ക്യാമ്പസില്‍ നിന്നും പഠിച്ചിറങ്ങിയ 29 ബാച്ചുകള്‍ സംഗമിക്കുന്ന ചടങ്ങില്‍ വ്യത്യസ്‌തമായ പരിപാടികളാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌.
17ന്‌ ഉച്ചക്ക്‌ 3 മണിക്ക്‌ നടക്കുന്ന ഉദ്‌ഘാടന സെഷന്‍ ടി.ടി അബ്ദുല്‍ ഗഫൂര്‍ ലത്വീഫി അധ്യക്ഷത വഹിക്കും. മര്‍കസ്‌ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ജി. അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്യും. കെ.കെ മരക്കാര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. എ.സി കോയ മുസ്‌്‌ലിയാര്‍, കുഞ്ഞാലി മുസ്‌്‌ലിയാര്‍, കെ.സി മുഹമ്മദ്‌ മുസ്‌്‌ലിയാര്‍, ഉസാമ നൂറാനി, സിബ്‌ഗത്തുള്ള സഖാഫി, മുഹമ്മദ്‌ സഖാഫി വെണ്ണക്കോട്‌ തുടങ്ങിയവര്‍ സംബന്ധിക്കും.
18-ാം തിയ്യതി രാവിലെ 8 മണിക്ക്‌ മര്‍കസ്‌ ഡേ, ഒസ്‌മോ ലൈബ്രറി ഉദ്‌ഘാടനം നടക്കും. റൈഹാന്‍വാലി മാനേജര്‍ എ.സി കോയ മുസ്‌്‌ലിയാരുടെ അധ്യക്ഷതയില്‍ മര്‍കസ്‌ പ്രസിഡന്റ്‌ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. മര്‍കസ്‌ ജനറല്‍ മാനേജര്‍ സി.മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം ചെയ്യും. ഓസ്‌മോ ലൈബ്രറി ഉദ്‌ഘാടനം മര്‍കസ്‌ ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌്‌ലിയാര്‍ നിര്‍വഹിക്കും. മര്‍കസ്‌ ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ഹകീം അസ്‌ഹരി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. മന്‍സൂര്‍ ഹാജി ചെന്നൈ, അപ്പോളോ മൂസ ഹാജി, പി.സി ഇബ്രാഹീം മാസ്റ്റര്‍, എ.പി മുഹമ്മദ്‌ മുസ്‌്‌ലിയാര്‍, കെ.കെ അഹ്മദ്‌കുട്ടി മുസ്‌്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, മുഹമ്മദ്‌ മാസ്‌റ്റര്‍, ഉനൈസ്‌ മുഹമ്മദ്‌, ഉബൈദ്‌ സഖാഫി, അമീര്‍ ഹസന്‍, അബ്ദുറഹിമാന്‍ എടക്കുനി, റശീദ്‌ പുന്നശ്ശേരി, ഉബൈദ്‌ കാക്കവയല്‍, ടി.ടി അബ്ദുല്‍ ഗഫൂര്‍ ലത്വീഫി തുടങ്ങിയവര്‍ സംബന്ധിക്കും. ബഷീര്‍ പാലാഴി സ്വാഗതവും സലാമുദ്ദീന്‍ നെല്ലാങ്കണ്ടി നന്ദിയും പറയും.