കാരന്തൂര്‍: മര്‍കസ് റൈഹാന്‍ വാലി പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ ഓസ്മോയുടെ ആഭിമുഖ്യത്തില്‍ ഉമ്മയോടൊപ്പമെന്ന പേരില്‍ മദേഴ്സ് മീറ്റ് മാര്‍ച്ച് 28ന്(ശനി) മര്‍കസ് റൈഹാന്‍വാലി കാമ്പസില്‍ നടക്കും. ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രഖ്യാപനം മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നിര്‍വ്വഹിച്ചു. ലോഗോ ്പ്രകാശനം മന്ത്രി രാജുവും പോസ്റ്റര്‍ ലോഞ്ചിംഗ് സി.മുഹമ്മദ് ഫൈസിയും നിര്‍വ്വഹിച്ചു.
റൈഹാന്‍ വാലിയില്‍ 1978 മുതല്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി ബാച്ച് കമ്മിറ്റി ഭാരവാഹികള്‍ ഗ്രഹസമ്പര്ക്കത്തിലൂടെ പരിപാടിക്കുള്ള രജിസ്ട്രേഷന് ഈ മാസം ഇരുപതിനകം പൂര്‍ത്തിയാക്കും. വിദേശ രാജ്യങ്ങളിലെ ഓസ്മോ ചാപ്റ്ററുകള്‍ക്ക് കീഴില്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും ഇതേ സമയത്ത് നടക്കും.