ഒസ്‌മോ നവീകരിച്ച ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു

0
627

കുന്നമംഗലം: മര്‍കസ്‌ റൈഹാന്‍ വാലി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഒസ്‌മോയുടെ നവീകരിച്ച ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ്‌ ഉദ്‌ഘാടനകര്‍മം മര്‍കസ്‌ ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി നിര്‍വഹിച്ചു. മര്‍കസിന്റെ വളര്‍ച്ചയില്‍ ഇത്തരം സംരംഭങ്ങളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പങ്ക്‌ പ്രശംസനീയമാണെന്ന്‌ അദ്ദേഹം പറഞ്ഞു. വെണ്ണക്കോട്‌ മുഹമ്മദ്‌ സഖാഫി, അബ്ദുറഷീദ്‌ സഖാഫി, ജുനൈദ്‌ സഖാഫി, ഉസാമ നൂറാനി, കമ്മിറ്റി ഭാരവാഹികള്‍, കൗണ്‍സില്‍ മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്‌ നടന്ന കൗണ്‍സില്‍ മീറ്റില്‍ സ്വാലിഹ്‌ ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു. മുജീബ്‌ കക്കാട്‌ ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്‍ ഗഫൂര്‍ ലത്വീഫി വിഷയാവതരണം നടത്തി. ബഷീര്‍ പാലാഴി സ്വാഗതവും റഹ്മത്തുള്ള നന്ദിയും പറഞ്ഞു.