അബുദാബി: മര്‍കസ് റൈഹാന്‍വാലിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഓസ്മോ സംഘടിപ്പിച്ച യു.എ.ഇ ഗ്രാന്റ് മീറ്റ് സമാപിച്ചു.
ചെറുപ്രായത്തില്‍ രക്ഷിതാക്കളുടെ വിയോഗം വരുത്തിയ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ അനുഭവപ്പെടാത്തവിധം തങ്ങളെ വളര്‍ത്തുകയും വിദ്യാഭ്യാസത്തിലേക്കും ജോലിയിലേക്കും വഴി നടത്തുകയും ചെയ്ത മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ സേവനങ്ങള്‍ക്ക് മീറ്റ് നന്ദി അറിയിച്ചു.
ഏപ്രില്‍ 9 മുതല്‍ 12 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഗ്രാന്റ് മീറ്റ് മര്‍കസ് അലുംനി യു.എ.ഇ പ്രസിഡന്റ് അബ്ദുസ്സലാം കോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മുജീബുറഹ്മാന്‍ മാസ്റ്റര്‍ കക്കാട്, അബ്ദുസ്സമദ് മാസ്റ്റര്‍ എടവണ്ണപ്പാറ, ഡോ. ഷാഹുല്‍ ഹമീദ്, ഡോ. ഹാഫിസ് ഷെരീഫ് എന്നിവര്‍ അതിഥികളായിരുന്നു. വി.സി അബ്ദുല്‍ ഹമീദ് മടവൂര്‍ അധ്യക്ഷത വഹിച്ചു. എന്റെ ഓസ്മോ എന്ന തലക്കെട്ടില്‍ സ്മൃതിപഥത്തില്‍ ഡോ. ഷാഹുല്‍ ഹമീദ്, ഹൈദര്‍ മാസ്റ്റര്‍ എടപ്പാള്‍, മന്‍സൂര്‍ വള്ളുവങ്ങാട്, അബ്ദുറസാഖ് ഐക്കരപ്പടി, അസ്ലം എടപ്പാള്‍, റശീദ് അരീക്കോട്, അബൂബക്കര്‍ കളരാന്തിരി, സുബൈര്‍ ആര്.ഇ.സി, അഹ്മദ് കോയ നന്മണ്ട, സുഹൈല്‍ ചെറുവാടി, അഷ്റഫ് ചോല തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനത്തില്‍ മഹബ്ബ നിധി ഹൈദര്‍ മാസ്റ്റര്‍ എടപ്പാളും ജോബ് പോര്‍ട്ടല്‍ ശറഫുദ്ധീന്‍ വയനാടും വിശദീകരിച്ചു. മുജീബ് റഹ്മാന് കക്കാടിനെയും അബ്ദുസ്സമദ് എടവണ്ണപ്പാറയേയും ആദരിച്ചു. കരീം ആതവനാട് സ്വാഗതം പറഞ്ഞു.