പ്രവാസി പുനരധിവാസത്തിന് ക്രിയാത്മക പാക്കേജ് ഒരുക്കും: മർകസ് അലുംനൈ

0
253
SHARE THE NEWS

കാരന്തൂർ: ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസി സുഹൃത്തുക്കൾക്ക് മർകസ് അലുംനി സെൻട്രൽ കമ്മിറ്റിയുമായി ചേർന്ന് ക്രിയാത്മകമായ വിദ്യാഭ്യാസ- പുനരധിവാസ പാക്കേജുകൾ നടപ്പിലാക്കുമെന്ന് മർക്കസ് അലുംനൈ സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

മർകസ് പൂർവവിദ്യാർഥി കൂട്ടായ്മയുടെ ഗൾഫ് ഘടകങ്ങളുടെ ശാക്തീകരണത്തിന്റെ ഭാഗമായി സൗദി അറേബ്യ ദേശീയ തലത്തിൽ നിലവിൽ വന്ന കമ്മിറ്റി ഭാരവാഹികൾക്ക് കാരന്തൂർ മർകസ് ക്യാമ്പസിൽ വച്ച് നൽകിയ സ്വീകരത്തിലാണ് ഭാരവാഹികൾ സന്തോഷം പങ്കു വെച്ചത്.

ആയിരക്കണക്കിന് മർകസ് പൂർവവിദ്യാർത്ഥികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സോൺ സമിതികളും ദേശീയതലത്തിൽ നാഷണൽ കമ്മിറ്റിയും വ്യവസ്ഥാപിതമായി പ്രവർത്തിച്ചു വരുന്നുണ്ട്. നിരവധി ജീവകാരുണ്യ സേവന സാമൂഹ്യ പ്രവർത്തനങ്ങൾ ഇതിനകംതന്നെ ദേശീയ ഘടകം നടത്തിയിട്ടുണ്ട്.

മർകസ് പൂർവവിദ്യാർഥികളുടെ അന്താരാഷ്ട്രതലത്തിലുള്ള ഏകീകരണവും ശാക്തീകരണവും സ്വീകരണത്തിൽ ചർച്ചയായി. കോവിഡ് കാലത്ത് ഗൾഫിൽ നിന്നും തിരിച്ചു വരുന്ന മർകസ് പൂർവവിദ്യാർഥികളുടെ ഭാവിയെക്കുറിച്ചും പുനരധിവാസത്തെക്കുറിച്ചും സ്വീകരണ യോഗത്തിൽ ചർച്ച നടത്തി.

സൗദി നാഷണൽ കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ അഷ്റഫ് കൊടിയത്തൂർ, ഫൈനാൻസ് സെക്രട്ടറി ജലീൽ കണ്ണമംഗലം, ജനറൽ സെക്രട്ടറി പ്രൊഫസർ ഷാഹുൽ ഹമീദ് കോട്ടക്കൽ , മുജീബ് എന്നിവരും സെൻട്രൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, ജനറൽസെക്രട്ടറി പി ടി എ റഹീം, ചീഫ് കോർഡിനേറ്റർ അക്ബർ ബാദുഷാ സഖാഫി, സെക്രട്ടറിമാരായ സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, സാദിഖ്‌ കൽപ്പള്ളി, മിസ്തഹ് മൂഴിക്കൽ, ഓഫീസ് സെക്രട്ടറി അബ്ദുൽഗഫൂർ ലത്തീഫി എന്നിവരും പങ്കെടുത്തു.


SHARE THE NEWS