‘സിവില്‍ സര്‍വീസും സേവനവും’; ഡോ. പി.ബി സലീമിന്റെ വെബിനാര്‍ നാളെ

0
362

കോഴിക്കോട്: മര്‍കസ് സംഘടിപ്പിക്കുന്ന കണ്‍ഫാബിയ ടോക്ക് സീരീസില്‍ ‘സിവില്‍ സര്‍വീസ് എന്ന സാമൂഹിക സേവനം’ എന്ന ശീര്‍ഷകത്തില്‍ പശ്ചിമ ബംഗാള്‍ ഗവണ്മെന്റ് സെക്രട്ടറിയും മുന്‍ കോഴിക്കോട് ജില്ലാ കളക്ടറുമായ ഡോ. പി. ബി സലിം ഐ.എ.എസ് നാളെ (27.8.20 വ്യാഴം) വൈകുന്നേരം 4 മുതല്‍ 6 വരെ വെബിനാറില്‍ സംസാരിക്കും. ‘സൂമി’ല്‍ സംഘടിപ്പിക്കുന്ന വെബിനാറില്‍ ഐ.എ.എസ് നേടാനുള്ള വഴികള്‍, സിവില്‍ സര്‍വീസ് മേഖലയുടെ പ്രസക്തി തുടങ്ങിയവ അദ്ദേഹം വിശദീകരിക്കും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖം അവതരിപ്പിക്കും. ശാസ്ത്രജ്ഞര്‍, അക്കാദമിക വിദഗ്ദര്‍, എഴുത്തുകാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും കണ്‍ഫാബിയ ടോക്ക് സീരീസില്‍ നടക്കും.
പങ്കെടുക്കാനുള്ള സൂം ലിങ്ക്: https://us02web.zoom.us/j/3133130234
ബന്ധപ്പെടുക: 9526012004, 92074 00086