വായനയും പഠനവും ലക്ഷ്യാധിഷ്ഠിതമാകണം: ഡോ പി. ബി സലീം ഐ.എ.എസ്

0
347
SHARE THE NEWS

കോഴിക്കോട്: അലസമായി വായിക്കുന്നതിനു പകരം ലക്ഷ്യാധിഷ്ഠിതമായി വായനയും പഠനവും വേണമെന്നും, വലിയ സ്വപ്‌നങ്ങൾ കണ്ടു അധ്വാനിച്ചു പഠിച്ചാൽ വിജയം കരസ്ഥമാക്കാം എന്നും  ബംഗാൾ സർക്കാർ സെക്രട്ടറി  ഡോ പി. ബി സലീം ഐ.എ.എസ് പറഞ്ഞു. മർകസ് സംഘടിപ്പിച്ച കോൺഫോബിയ ടോക്ക് സീരീസ് ഉദ്‌ഘാടനം ചെയ്തു ‘സിവിൽ സർവീസും സേവനവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സർവെൻറ് ആവുക എന്നത് രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ സേവിക്കാനുള്ള അവസരമാണ്. അതിലേക്കു എത്താൻ നല്ല അറിവ് വേണം. അതിനായി സമർപ്പണ മനസ്സോടെ പ്രവർത്തിക്കണം: മുൻ കോഴിക്കോട് കളക്ടർ കൂടിയായ അദ്ദേഹം പറഞ്ഞു. മർകസ് അക്കാദമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ് ആമുഖം അവതരിപ്പിച്ചു. ദുബായ് സിറാജ് എം.ഡി ശരീഫ് കാരശ്ശേരി, ഹില്സിനായ് സെന്റർ എം.ഡി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് സുഹൈൽ നൂറാനി നന്ദി പറഞ്ഞു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.


SHARE THE NEWS