‘മീം’ കവിയരങ്ങ്; രണ്ടാം എഡിഷനിലേക്ക് കവിതകൾ ക്ഷണിച്ചു

0
224

നോളജ്സിറ്റി: പ്രവാചകർ മുഹമ്മദ് (സ) യെ കുറിച്ചുള്ള ‘മീം’ കവിയരങ്ങിന്റെ രണ്ടാം എഡിഷനിലേക്കുള്ള കവിതകൾ ക്ഷണിച്ചു. മുഹമ്മദ്നബിയുടെ വ്യക്തിത്വം, സാമൂഹ്യ ഇടപെടലുകൾ, സ്വഭാവം, സൗഹൃദം, സൗന്ദര്യം, അമാനുഷികത, അധ്യാപനം, ആതുരസേവനം, ഭക്തി, മദീന തുടങ്ങി ജനനം മുതൽ വിയോഗം വരെയുള്ള വിഷയങ്ങളിലാണ് കവിതകൾ ക്ഷണിച്ചിരിക്കുന്നത്. നിർദ്ധിഷ്ട വിഷയങ്ങളിൽ ലഭിക്കുന്ന കവിതകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നൂറ് കവികൾക്കായിരിക്കും ഒക്ടോബർ 24,25 തിയ്യതികളിൽ നടക്കുന്ന മീം കവിയരങ്ങിൽ അവസരം ലഭിക്കുക. കവിതാ പാരായണവും അർത്ഥ വിശകലനവും ഉള്ളടങ്ങുന്ന രീതിയിലായിരിക്കും ക്രമീകരണം. മർകസ് ശരീഅ സിറ്റി സ്റ്റുഡന്റ്സ് അസംബ്ലി രിവാഖാണ് സംഘാടകർ. മലയാളത്തിലെ പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങിന്റെ ഭാഗമാക്കൻ സെപ്തംബർ 30 ന് മുമ്പ് meem@markazknowledgecity.com എന്ന വിലാസത്തിൽ കവിതകൾ അയക്കുക. വിശദ വിവരങ്ങൾക്ക് 8086434252