മലപ്പുറം: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ഇ.കെ വിഭാഗം പ്രാദേശിക നേതാവിനെ പോലീസ് ചോദ്യം ചെയ്തു. അടിസ്ഥാന രഹിതവും വ്യക്തിനിന്ദാപരവുമായ ഫോട്ടോകളും പരാമര്‍ശങ്ങളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവയിലൂടെ പ്രചരിപ്പിച്ച കരീം പി.വിയെയാണ് താനൂര്‍ എസ്.ഐ മിഥുന് ലാല്‍ സ്റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തത്. എസ്.വൈ.എസ് കാളാട് യൂണിറ്റ് സെക്രട്ടറി നൗഷാദിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.