മര്‍കസ് സമ്മേളന പ്രചാരണം: 25 കി.മീ പദയാത്ര നടത്തി പൂനൂര്‍ സോണ്‍

0
487
മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി പൂനൂര്‍ സോണ്‍ എസ്. വൈ.എസ് നടത്തിയ പദയാത്രക്കു മര്‍കസില്‍ നല്‍കിയ സ്വീകരണ സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഏപ്രില്‍ 9 മുതല്‍ 12 വരെ നടക്കുന്ന മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പൂനൂര്‍ മുതല്‍ മര്‍കസ് വരെ 25 കി.മീറ്റര്‍ പദയാത്ര നടത്തി പൂനൂര്‍ സോണ്‍ എസ്. വൈ.എസ് പ്രവര്‍ത്തകര്‍. രാവിലെ കാന്തപുരം അവേലം മഖാമില്‍ നിന്നാണ് 150 പ്രവര്‍ത്തകരുടെ പദയാത്ര ആരംഭിച്ചത്. ഉച്ചക്ക് മടവൂര്‍ സി.എം മഖാമിലും സംഘം സിയാറത്ത് നടത്തി. തുടന്ന് സി.എം സെന്ററില്‍ സ്വീകരണം നല്‍കി.

വൈകുന്നേരം 5 മണിക്ക് മര്‍കസില്‍ എത്തിയ പദയാത്രയെ ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മര്‍കസിനെ രൂപപ്പെടുത്താനും വളര്‍ച്ചയുടെ പടവുകളിലേക്കു നയിക്കാനും കാന്തപുരം ഉസ്താദിന് തുണയായത് സി.എം വലിയുല്ലാഹിയുടെയും അവേലത്ത് തങ്ങളുടെയും ആത്മീയ സാന്നിധ്യമായിരുന്നുവെന്നും അവരുടെ അനുഗ്രഹം വാങ്ങിയുള്ള ഈ സഞ്ചാരം മര്‍കസ് സമ്മേളന പ്രചാരണത്തെ കൂടുതല്‍ പ്രകാശനമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൂനൂര്‍ സോണിലെ അവിലോറ, പൂനൂര്‍, എളേറ്റില്‍, ഉണ്ണിക്കുളം സെക്ടറുകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പദയാത്രയില്‍ സംബന്ധിച്ചത്. അബ്ദുസലാം ബുസ്താനി, സാദിഖ് സഖാഫി മടത്തുംപൊയില്‍, പി.സി ഹമീദ് ഹാജി, ഒ.ടി ഷഫീഖ് സഖാഫി, അബ്ദുല്‍ അസീസ് ലത്തീഫി, അബ്ദുല്‍ ജലീല്‍ അഹ്സനി, അശ്റഫ് മാസ്റ്റര്‍, ഹുസ്സൈന്‍ സഖാഫി, അശ്റഫ് അമാനത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പദയാത്ര നടത്തിയത്. മര്‍കസില്‍ നല്‍കിയ സ്വീകരണത്തില്‍ സി.പി ഉബൈദുല്ല സഖാഫി, അഡ്വ മുഹമ്മദ് ശരീഫ്, റഷീദ് സഖാഫി മാങ്ങാട്, അബൂബക്കര്‍ ഹാജി കിഴക്കോത്ത് സംബന്ധിച്ചു.